Ayyankuzhi Sree Dharma Sastha Temple
ശ്രീ ധർമ്മ ശാസ്താവിന്റെ പ്രതിഷ്ഠയുള്ള പ്രദേശത്തെ ഏക ക്ഷേത്രം
ശ്രീ സംഗമേശ്വര പുണ്യ ഭൂമിയായ ഇരിഞ്ഞാലക്കുടയിൽ നിന്നും നാല് കിലോ മീറ്റർ പടിഞ്ഞാറ്  മാറി എടതിരിഞ്ഞി എന്ന മനോഹര ഗ്രാമത്തിൽ ആണ്  ഈ പ്രദേശത്തെ ശ്രീ ധർമ്മ ശാസ്താ പ്രതിഷ്ഠയുള്ള ഏക  ക്ഷേത്രമായ അയ്യങ്കുഴി ശ്രീ ധർമ്മ  ശാസ്താ ക്ഷേത്രം   സ്ഥിതി ചെയ്യുന്നത് . വർഷങ്ങൽ പഴക്കമുള്ള ഈ പുരാതന ക്ഷേത്രം. കുറച്ചു വര്ഷങ്ങള്ക്ക് മുമ്പ്  നിത്യ പൂജയും പൂജയും എല്ലാ മലയാള മാസം ഒന്നാം തിയ്യതിയും അന്നദാനവും നടത്തിയിരുന്ന ഈ ക്ഷേത്രം കഴിഞ്ഞ അഞ്ചു വർഷമായി വിളക്കും തിരിയുമില്ലാതെ അടഞ്ഞു കിടക്കുകയായിരുന്നു.

ഒരു പ്രദേശത്തെ ക്ഷേത്രം അടഞ്ഞു കിടന്നാൽ ആ പ്രദേശത്തെ നന്മയുടെ വെളിച്ചം കുറഞ്ഞു വരും എന്നതിന്റെ അടിസ്ഥാനത്തിൽ ഏതാനും അയ്യപ്പ ഭക്തന്മാർ ക്ഷേത്രം തുറക്കുക എന്ന ഒറ്റ ലക്‌ഷ്യം മാത്രം കണ്ടു ക്ഷേത്ര ഉടമസ്ഥന്മാരായ കൊരമ്പ് മന ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊരമ്പ് മന ഹരിദാസ്  നമ്പൂതിരി എന്നിവരെ നേരിൽ കാണുകയും ദീർഘ നേരത്തെ ചർച്ചകൾക്ക് ശേഷം ക്ഷേത്രം ക്ഷേത്രം തുറന്നു ജനകീയ സഹകരണത്തോടെ പ്രവർത്തിക്കാമെന്നു ഉറപ്പ് തരികയും ചെയ്തു. തുടർന്ന് 2014 നവംബർ 23 ഞായറാഴ്ച ക്ഷേത്ര നടപ്പുരയിൽ കൂടിയ ജനകീയ യോഗത്തിൽ 70 പേർ പങ്കെടുത്തു.  ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ ജനകീയ സഹകരണത്തോടെ നടത്തുന്നതിനായി അയ്യങ്കുഴി ക്ഷേത്ര സംരക്ഷണ സമിതി എന്ന പേരിൽ ക്ഷേത്ര കമ്മറ്റി രൂപവല്ക്കരിച്ചു. ദേവന്റെ ഹിതം അറിഞ്ഞു പ്രവർത്തിക്കുക എന്ന ലക്ഷ്യം  വച്ച്  2014 ഡിസംബർ 7 നു ഞായറാഴ്ച രാവിലെ 8:30 നു കരുവന്നൂർ സന്തോഷ്‌ പണിക്കരുടെ നേതൃത്വത്തിൽ ഒരു താംബൂല പ്രശ്നം വക്കുക എന്നതായിരുന്നു പുതിയ കമ്മറ്റിയുടെ പ്രഥമ തീരുമാനം.

നാടിന്റെ ഐശ്വര്യമായ ഈ ക്ഷേത്രം ദേവ ഹിതം അനുസരിച്ച് നിത്യപൂജയും മറ്റു പൂജകളും നടത്തുകയും തുടർന്ന് ക്ഷേത്ര നവീകരണവും നടത്താനുള്ള തയ്യാറെടുപ്പിലാണ്  പുതുതായി ക്ഷേത്ര ഭരണം ഏറ്റെടുത്ത അയ്യങ്കുഴി ക്ഷേത്ര സംരക്ഷണ സമിതി